Peruvayal News

Peruvayal News

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജനശക്തി റെസിഡന്റ്സ് അസോസിയേഷൻ ആദരിച്ചു 

വെള്ളിപറമ്പ് മേഖലയിൽ പ്രവർത്തിക്കുന്ന ജനശക്തി റസിഡൻസ് അസോസിയേഷൻ കുടുംബങ്ങളിലെ, ഇത്തവണത്തെ SSLC, PLUS 2 പരീക്ഷകളിൽ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

 21-08-2022 ന് സൈദ് മഷ്ഹൂർ പള്ളിമാലിൽ  ന്റെ വീട്ടുപരിസരത്തു ചേർന്ന ജനറൽ ബോഡി യോഗം  പെരുവയൽ പഞ്ചായത്ത് 21  ആം വാർഡ് മെമ്പർ ശ്രീമതി. കെ.ടി.മിനി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ജയൻ കടലുണ്ടി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വെച്ച് വിദ്യാർത്ഥികളായ പാർവതി കൃഷ്ണ എം.എം, മുഹമ്മദ് സനദ്. പി, ആകാശ്. സി.കെ,  അജ്മൽ. പി എന്നിവരെ, മെമ്പർ മിനി, അസോസിയേഷൻ മുതിർന്ന അംഗം ഷാജി മാത്യു തുടങ്ങിയവർ മെമെൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

യോഗത്തിൽ വിദ്യാർത്ഥികളും അമ്മമാരും ആലപിച്ച ഗാനങ്ങൾ ഉന്നത നിലവാരം പുലർത്തി. ഗാനാലാപനത്തിൽ പങ്കെടുത്ത 16 ഓളം കുട്ടികൾക്കും രണ്ടമ്മമാർക്കും അസോസിയേഷൻ സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

 സെക്രട്ടറി അഫ്സൽ പള്ളിമാലിൽ അവതരിപ്പിച്ച വിശദമായ റിപ്പോർട്ടും ട്രഷറർ ടി.പി മണി അവതരിപ്പിച്ച വരവ് ചെലവ് കണക്കുകളും യോഗം ഐകണ്ഠേന അംഗീകരിച്ചു.

അസോസിയേഷൻ പരിധിയിലെ നിരന്തരം ഉയർന്നുവരുന്ന  പ്രശ്നങ്ങളിൽ തക്ക സമയത്തിടപെടുന്ന ഭാരവാഹികളെ പ്രശംസിച്ച അംഗങ്ങൾ, രാധാപൂവത്തിങ്കൽ, രശ്മി പൊതുവാൾ, ജമാൽ പൂവത്തിങ്കൾ, റഷീദ് വെളോൽ, ഷാജി മാത്യു, ഡോക്ടർ അഞ്ചു എന്നിവർ, അസോസിയേഷൻ നടപ്പിലാക്കാൻ പോകുന്ന കളിസ്ഥലവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ സത്വര നടപടികളുണ്ടാവണമെന്ന് ഓർമ്മിപ്പിച്ചു.

കളിസ്ഥല പദ്ധതിയുമായി ബന്ധപ്പെട്ട് തുടക്കത്തിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ വിശദീകരിച്ച പോലെ പ്രദേശത്തെ വെള്ളക്കെട്ട് നിവാരണത്തിനായി ഡ്രെയിനേജും കളിസ്ഥലവും ഒരേ ഗൗരവത്തോടെ നടപ്പിലാക്കാനാണ് അസോസിയേഷൻ ഉദ്ദേശിക്കുന്നതെന്നും പ്രസിഡണ്ട് ജയൻ കടലുണ്ടി മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു.

യോഗത്തിൽ വൈസ് പ്രസിഡണ്ട് കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജോയൻ്റ് സെക്രട്ടറി കെ.ടി.സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചതോടെ മൂന്നു മണിക്കൂർ നീണ്ട യോഗ നടപടികൾ അവസാനിച്ചു.
Don't Miss
© all rights reserved and made with by pkv24live