വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു.
കളൻതോട് : മദാരിജുസ്സുന്ന വാഫി കോളേജിലെ അൽ മിസ്ക് സ്റ്റുഡന്റസ് യൂണിയൻ സയ്യിദ് നജ്മുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തിൽ ഇലക്ഷനിലൂടെ തിരഞ്ഞെടുടുക്കപ്പെട്ട യൂണിയനാണിത്. ചടങ്ങിൽ വിശിഷ്ട അതിഥിയായി ആസിം വെളിമണ്ണ സംസാരിച്ചു. മഹല്ല് ഖത്തീബ് ഇ. പി. അബ്ദുറഹിമാൻ ബാഖവി പ്രാർത്ഥനക്കു നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ മെഹ്‌റൂഫ് ജുനൈദ് വാഫി അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അജീബ് വയനാട് സ്വാഗതവും യൂണിയൻ ചെയർമാൻ സമാൻ ഷാ അഹമ്മദ് നന്ദിയും പറഞ്ഞു. മഹല്ല് പ്രസിഡന്റ് ബീരാൻ ഹാജി, കോളേജ് പ്രസിഡന്റ് വീരാൻകുട്ടി, വാർഡ് മെമ്പർ ഹകീം മാസ്റ്റർ, സദർ മുഅല്ലിം അഷ്‌റഫ് ദാരിമി, ഹുസൈൻ മാസ്റ്റർ, താജുദ്ധീൻ സർ, ജാബിർ വാഫി, സഹൂദ് വാഫി, സഫീർ വാഫി തുടങ്ങിയവർ സംബന്ധിച്ചു.