Peruvayal News

Peruvayal News

സാവിയോഹയർ സെക്കന്ററി സ്ക്കൂൾ ദേവഗിരി സ്വാതന്ത്ര്യാമൃതം - 2022 സപ്തദിന സ്പെഷ്യൽ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് -ദേവഗിരി
ക്യാമ്പ് സമാപിച്ചു.
സാവിയോഹയർ സെക്കന്ററി സ്ക്കൂൾ ദേവഗിരി സ്വാതന്ത്ര്യാമൃതം - 2022 സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2022 ആഗസ്ത് 12 മുതൽ 18 വരെ സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പ്  റെവ.ഫാദർ ബിജു ജോസഫ്  ചക്കാലയിൽ (സി.എം.ഐ മാനേജർ)
ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീ. സാജു ജോസഫ്,സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട് ഇ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീ. ടോജൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.അനിൽ സെബാസ്റ്റ്യൻ സ്വാഗതവും, എൻ.എസ്.എസ്.യൂണിറ്റ് ലീഡർ കുമാരി അനൈന നന്ദിയും പറഞ്ഞു. വിവിധ ദിവസങ്ങളിലായി കുട്ടികൾക്ക് മൊട്ടിവേഷൻ ക്ലാസ്സ് നയിച്ച് വിപിൻ രാജ് (ട്രെയിനർ,എഫ്.എം.ജോക്ക്യോ ) ,സമൂഹോദ്യാനം (പൊതു സ്ഥലത്ത് ഉദ്യാനം സജ്ജമാക്കൽ), സന്നദ്ധം ദുരന്തനിവാരണ, പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി അഭിഷേക്‌, നാരായണൻകുട്ടി , വിവേക്‌ എന്നിവരും, ത്രിവർണ്ണ പതാക നിർമ്മാണം സിന്ധു ടീച്ചർ, എഴുത്ത് എങ്ങനെ എന്ന വിഷയത്തിൽ ശ്രീമതി രേഷ്മ അക്ഷരി ( HST സാവിയോ HSS ദേവഗിരി), സുസ്ഥിരാരോഗ്യം ആരോഗ്യ പ്രവർത്തങ്ങൾ ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ സാർ,സമദർശൻ സഞ്ജന ചന്ദ്രൻ , സത്യമേവ ജയതേ സൈബർ സെൽ രജ്ജിത്ത് സാർ, സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ശ്രീ.കേണൽ ഡൊമനിക് മോഹൻ ദാസ് ,സ്വാതന്ത്ര്യ ദിന റാലി, സ്വാതന്ത്ര്യ സമര ചരിത്ര സംഗമം,We The People എന്ന വിഷയത്തിൽ ശ്രീമതി. മിനി അഗസ്റ്റ്യൻ (HSST P0L Science), Theatre ശ്രീ.ബിജു.ഒ.കെ ( HST സാവിയോ HSS ), ഗാന്ധി സ്മൃതി സംഗമം ശ്രീ .യു. രാമചന്ദ്രൻ (സെക്രട്ടറി ഗാന്ധി പീസ് ഫൗണ്ടേഷൻ ), ലഹരി വിരുദ്ധ ബോധവൽക്കരണം ശ്രീ .മോഹൻ പുതിയോട്ടിൽ ( എഴുത്തുകാരൻ, കവി), കർഷക ദിനാഘോഷത്തിൽ പച്ചക്കറി, തെങ്ങ് കൃഷിക്കാരായ ശ്രീ.രാജൻ.ഇ, ശ്രീ.കുര്യാക്കോസ് എന്നിവരെ ആദരിച്ചു.വ്യക്തിത്വ വികസനം ശ്രീമതി സിനി സിബി (എഡ്യുക്കേഷൻ ഫിസിയോളജിസ്റ്റ് ), യൂത്ത്‌ എംപവർമെന്റ് ശ്രീ.ജെയ്സൺ മാത്യു (HSST Maths ദേവഗിരി)  എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് നയിച്ചു. സമാപന പരിപാടി അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് മെഡിക്കൽ കോളേജ് ശ്രീ.കെ.സുദർശൻ സാർ  ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച്  സ്ക്കൂൾ പി.ടി.എ.പ്രസിഡണ്ട് ഇ.വിശ്വനാഥൻ, ശ്രീ.ജോണി ഫാദർ (HSST ഇംഗ്ലീഷ് സാവിയോ ദേവഗിരി),  സോഫിയ ടീച്ചർ (HSST സാവിയോ ദേവഗിരി) എന്നിവർ സംസാരിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീ. ടോജൻ തോമസ് അ ദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ്.യൂണിറ്റ് ലീഡർ പ്രവീൺ ബിജു സ്വാഗതവും, പ്രോഗ്രാം ഓഫീസർ അനിൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live