എക്സ്പേട്ട് ടോക്ക് സമാപിച്ചു.
കളൻതോട് :
മദാരിജുസുന്ന വാഫി കോളേജിൽ വിദ്യാർത്ഥി യൂണിയന് കീഴിൽ സംഘടിപ്പിച്ച എക്സ്പേട്ട് ടോക്ക് സമാപിച്ചു. എക്സ്പേട്ട് ടോക്കിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് വിദ്യാർഥികളോട് സംവദിച്ചു.
വാർഡ് മെമ്പർ ഹകീം മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മഹല്ല് പ്രസിഡന്റ് ബീരാൻ ഹാജി അധ്യക്ഷനായി. കോളേജ് പ്രസിഡന്റ് വീരാൻകുട്ടി സാഹിബ് , വൈസ് പ്രസിഡന്റ് പിലാശേരി അബ്ദുറഹിമാൻ ഹാജി, സെക്രട്ടറി സിദ്ദീഖ് പിലാശേരി, കോളേജ് പ്രൻസിപ്പാൾ മഹ്‌റൂഫ് ജുനൈദ് വാഫി, സദർ മുഅല്ലിം അഷ്‌റഫ് ദാരിമി, സിദ്ദീഖ് മാസ്റ്റർ, ഫിർദൗസ് തങ്ങൾ, ജാബിർ വാഫി, സഹൂദ് വാഫി, സഫീർ വാഫി തുടങ്ങിയവർ സംബന്ധിച്ചു. യൂണിയൻ സെക്രട്ടറി അജീബ് വയനാട് സ്വാഗതവും ചെയർമാൻ സമാൻ ഷാ അഹമ്മദ് നന്ദിയും പറഞ്ഞു.