യുവതലമുറയിലെ കലാപ്രതിഭകളെ അടിച്ചമർത്തരുത്.....
ഇന്ന് സമൂഹത്തിൽ ഒരുപാട് നല്ല കഴിവുകൾ ഉള്ള യുവതലമുറകൾ ഉണ്ട്. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇന്ന് സമൂഹത്തിൽ നാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് നിരുത്സാഹപ്പെടുത്തുക എന്നുള്ളത്...
ഒരു കാരണവശാലും അവരെ സമൂഹത്തിൽ അറിയപ്പെടുന്ന രീതിയിലേക്ക് മാറാൻ അവസരം കൊടുക്കില്ല.. അതിനായി ഇറങ്ങി തിരിച്ചവരെ നമുക്ക് ഇന്ന് കാണാൻ കഴിയും....
അത്തരം കലാപ്രതിഭകളെ നിരുത്സാഹപ്പെടുത്തിയും, ഏതെങ്കിലും പ്ലാറ്റ്ഫോമിലൂടെ അവരുടെ കലകൾ ആവിഷ്കരിച്ചു വന്നാൽ പോസിറ്റീവ് ആയി കാണാതെ എല്ലാറ്റിനും നെഗറ്റീവ് ആയി കാണുന്ന ഒരു കൂട്ടം യുവാക്കളും നമ്മുടെ ഇടയിൽ ഒക്കെ ഉണ്ട്...
ഒരു നിലക്കും അവരെ സമൂഹത്തിൽ അറിയപ്പെടുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ കഴിയാത്ത വിധം ചങ്ങല കൊണ്ട് മുറുക്കി കെട്ടി കൊണ്ടിരിക്കുന്നു..
ഇന്നത്തെ കാലഘട്ടം അങ്ങനെയാണ്..
ഒരുപാട് കഴിവുകളുള്ള യുവതലമുറ ഇന്ന് സമൂഹത്തിൽ ഉണ്ട്.. അത്തരം കഴിവുകളെ മാക്സിമം പ്രോത്സാഹനം ചെയ്തുകൊണ്ട് അവരെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തി അടിച്ചമർത്താൻ പറ്റുമോ.....
ചിത്രം വരയ്ക്കാൻ കഴിവുള്ളവർ, പാടാൻ കഴിവുള്ളവർ, ലേഖനങ്ങൾ എഴുതുന്നവർ, എന്നിങ്ങനെ പോകുന്ന നീണ്ട നിര തന്നെയുണ്ട്... കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സമൂഹത്തിൽ ഒരു കാരണവശാലും അറിയപ്പെടാത്ത രീതിയിലേക്ക് മാറ്റിയെടുക്കുന്ന രീതിയിൽ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു... കലയെ സ്നേഹിക്കുന്നവരെയും അത്തരം കഴിവുള്ളവരെയും നാം ഓരോരുത്തരും തേടിപ്പിടിച്ചുകൊണ്ട് അവർക്ക് വേണ്ടതായ രീതിയിൽ പ്രോത്സാഹനങ്ങൾ നൽകി സമൂഹത്തിൻറെ ഉന്നതിയിൽ എത്തിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം..
അത് നമ്മുടെ കടമയാണ്..
ഒരുപക്ഷേ നമുക്ക് അത്തരം കഴിവുകൾ ഉണ്ടായി എന്നുവരില്ല..
പക്ഷേ അത്തരം കഴിവുകൾ ഉള്ള യുവതലമുറയെ നമ്മളാൽ കഴിയുന്ന വിധം പ്രോത്സാഹനങ്ങൾ നൽകുക അവർക്ക് വേണ്ടതായി രീതിയിൽ മാക്സിമം സപ്പോർട്ട് നൽകുക...
ലേഖനം: ഫൈസൽ പെരുവയൽ