ലയൺസ് ക്ലബ്ബ് ഓഫ് പന്തീരാങ്കാവ് വാർഷിക സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് കോർഡിനേറ്റർ രവി ഗുപ്ത നിർവ്വഹിച്ചു.
ചടങ്ങിൽ പ്രസിഡന്റ് എം ശ്രീനിവാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദേവാനന്ദ് തയ്യിൽ, വി അജിത്ത്, വിനോദ് കുമാർ അയനിക്കാട്ട്, റീജ ഗുപ്ത, രാജേശ്വരി വിജയൻ ,എം പ്രജുൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി : പ്രസിഡന്റ് : എം. ശ്രീനിവാസൻ നായർ, സെക്രട്ടറി എം പ്രജുൽ , ട്രഷറർ : ജയപ്രകാശൻ കെ. എന്നിവരെ തിരഞ്ഞെടുത്തു.