പാഴൂർ ദാറുൽ ഖുർആൻ സനദ് ദാന സമ്മേളനം നാളെ
മാവൂർ :
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ കോഴിക്കോട് ഇസ്ലാമിക് സെൻ്ററിന് കീഴിൽ മാവൂർ പാഴൂരിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തീകരിച്ച 40 ഹാഫിളുകൾക്കുള്ള സനദ് ദാനവും പുതുതായി നിർമ്മിച്ച ഖുർആനിക് സ്റ്റുഡിയോ, ശരീഅഃ ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും നാളെ 26 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് പാഴൂർ മദീനത്തുൽ ഫാതിഹീൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ മാവൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2001 ൽ സ്ഥാപിതമായ ഖുർആൻ സ്റ്റഡി സെൻ്ററിൻ്റെയും റഹ്മത്തുള്ള ഖാസിമി മൂത്തേടത്തിൻ്റെ വാർഷിക റമളാൻ പ്രഭാഷണ പരിപാടികളുടെയും ബാക്കിപത്രമായി 2008 ലാണ് കോഴിക്കോട് ജില്ലയിലെ പാഴൂരിൽ ദാറുൽ ഖുർആൻ സ്ഥാപിതമായത്. ഖുർആൻ ഹിഫ്ള് കോളേജ്, ഹാഫിളുകൾക്ക് മാത്രമായുള്ള സമന്വയ ബിരുദ കോളേജ്, വനിതാ ശരീഅഃ കോളേജ് തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിലായി നൂറുകണക്കിന് വിദ്യാർത്ഥികളാണ് ദാറുൽ ഖുർആനിൽ പഠനം നടത്തുന്നത്.
പൊതുസമ്മേളന ഉദ്ഘാടനവും സനദ് ദാനവും ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
ഖുർആനിക്ക് സ്റ്റുഡിയോ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം സനദ് ദാന പ്രഭാഷണവും
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണവും നിർവ്വഹിക്കും. പി.ടിഎ റഹീം എം.എൽ.എ അതിഥിയായി സംബന്ധിക്കും.
ഉമർ ഫൈസി മുക്കം,
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി,
നാസർ ഫൈസി കൂടത്തായി, സത്താർ പന്തലൂർ, അബ്ദുൽ ബാരി ബാഖവി അണ്ടോണ, സയ്യിദ് ബി എസ്.കെ. തങ്ങൾ, സലാം ഫൈസി മുക്കം,
അലി അക്ബർ കറുത്തപറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്,ഉമർ പാണ്ടികശാല, പി.കെ ഫിറോസ്,
ദിനേശ് പെരുമണ്ണ തുടങ്ങി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
പാണക്കാട് അബ്ദു നാസർ ഹയ്യ് ശിഹാബ് തങ്ങൾ ദുആ മജ്‌ലിസിന്ന് നേതൃത്വം നൽകും.
വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ
ഒ.പി അഷ്റഫ് കുറ്റിക്കടവ്,
ദാറുൽ ഖുർആൻ മാനേജർ ശമീർ മൗലവി, സ്വാഗത സംഘം ട്രഷറർ എം.കെ അബ്ദുറഹ്മാൻ, സ്വാഗത സംഘം കൺവീനർമാരായ ഇസ്സുദ്ദീൻ പാഴൂർ, സജജാദ് നദ് വി