Peruvayal News

Peruvayal News

പുവ്വാട്ടുപറമ്പ് ലക്ഷം വീട് കോളനി ഇനി മുതൽ റോസ് വില്ല

പുവ്വാട്ടുപറമ്പ് ലക്ഷം വീട് കോളനി ഇനി മുതൽ റോസ് വില്ല 

 പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് കളരിപ്പുറായിൽ ലക്ഷം വീട് കോളനി ഇനി മുതൽ "റോസ് വില്ല " എന്ന പേരിൽ അറിയപ്പെടും.  എം.കെ.രാഘവൻ എം.പിയാണ് പുനർനാമകരണം നിർവ്വഹിച്ചത്.


1973 ൽ ആരംഭിച്ച കോളനിയിൽ 40 വീടുകളാണുള്ളത്. കോളനിവാസികൾ എന്ന വിളിയിലൂടെയുളള പാർശ്വവൽക്കരണത്തിന് അറുതിവരുത്തുകയാണ് പുനർനാമകരണത്തിന്റെ ലക്ഷ്യം. അരനൂറ്റാണ്ടായി ഉപയോഗിച്ചു വരുന്ന കോളനി എന്ന പേര് ഒഴിവാക്കുന്ന ചടങ്ങ് പ്രദേശത്തിന്റെ ഉത്സവമായി മാറി. വളരെ ആവേശത്തോടെയാണ് ഇവിടുത്തുകാർ പുനർനാമകരണത്തെ സ്വീകരിച്ചത്. 

തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് കോളനിയിൽ നടത്തിയ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും എം.പി. നിർവഹിച്ചു. വെള്ളക്കെട്ടും ചെളിയും നിറഞ്ഞ കോളനിയുടെ ദുരവസ്ഥക്ക് പരിഹാരമായി ഡ്രൈനേജ് , ഇന്റർലോക്ക് , കമ്പോസ്റ്റ് പിറ്റ് എന്നിവയാണ് നിർമ്മിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ നടത്തിയ കാർഷിക ചെറുകഥ മത്സരത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനംപ്രജോലിതയെ ആദരിച്ചു.
വിദ്യാഭ്യാസ അവാർഡ് ദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുവ്വാട്ട് മൊയ്തീൻ ഹാജി എന്നിവർ നിർവഹിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളെ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.അബൂബക്കർ ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ
സീമ ഹരീഷ് ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.എം.സദാശിവൻ എന്നിവർ ആദരിച്ചു. വാർഡ് മെമ്പർമാരായ പി.കെ.ഷറഫുദ്ദീൻ, രാജേഷ് കണ്ടങ്ങൂർ ,ജോയിന്റ് ബി.ഡി.ഒ രാജീവ്, അസി. എഞ്ചിനിയർ എ.വി. ഹാദിൽ, പി.പി.മുസ്തഫ ഹാജി,കെ.മുരളീധരൻ പിള്ള , ഹഫ്സത്ത്  ഇ.രാമചന്ദ്രൻ ,പി.പി.അബ്ദുറഹിമാൻ ഹാജി,ഒ.ജനാർദ്ദനൻ ,എം. പുഷ്പാകരൻ, പി.പി. മുഹമ്മദലി പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live