പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂർമഠം കുന്നംകുളങ്ങര റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിൻ്റെ പുനരുദ്ധാരണത്തിന് ഫ്ലഡ് പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.