യുവതി കുഴിയിൽ വീണതിനെ തുടർന്ന് കുഴി മൂടി അധികൃതർ
ഉള്ളിയേരി: ഇന്നലെ വൈകീട്ട് വാഹനം കാത്തുനിന്ന യുവതി ഈസ്റ്റ് മുക്കിലെ കുഴിയിൽ വീണു.കൊയിലാണ്ടി - താമരശ്ശേരി റോഡ് നവീകരണത്തിൻ്റെ ഭാഗമായി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വേണ്ടിയാണ് ഈ കുഴി നിർമ്മിച്ചത്. വാഹനം വരുന്നത് കണ്ടു റോഡിൽ നിന്നും പിന്നോട്ട് മാറി നിൽക്കാൻ ശ്രമിക്കവേ ആണ് സംഭവം നടന്നത്, കയ്യിലെ ബാഗ് ഉള്ളത് കൊണ്ടാണ് യുവതി പരിക്കേൽക്കാതെ രക്ഷപെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം നടന്നതിന്റെ പൂർണ്ണ ദൃശ്യം സമീപത്തെ marioz ഷോപ്പിന്റെ cctv യിൽ നിന്നും ലഭിച്ചിട്ടുണ്ട്.
കുഴി ഉള്ളതിന്റെ സൈൻ ബോഡോ മറ്റു സുരക്ഷ ക്രമീകരണമോ ഉണ്ടായിരുന്നില്ല.