പ്രതിഭകൾക്ക് യൂത്ത് കോൺഗ്രസിന്റെ ആദരം
മാവൂർ:
മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത നേതാക്കൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് ഉപഹാരങ്ങളും നൽകി. മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പി.ടി. അസീസ്, ലിനീഷ്, കെ. സജി, മാധ്യമപ്രവർത്തകൻ നിധീഷ് നങ്ങാലത്ത് തുടങ്ങിയവർക്കും ഉപഹാരങ്ങൾ നൽകി. മാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. രഞ്ജിത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വളപ്പിൽ റസാക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത് ഒളവണ്ണ, കെ.എം. അപ്പുക്കുഞ്ഞൻ, മൈമൂന കടുക്കാഞ്ചേരി, പി.ടി. അസീസ്, ഗീതാമണി, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് മുജ്തബ, മുനവ്വർ വളപ്പിൽ എന്നിവർ സംസാരിച്ചു. എൻ.കെ. നൗഷാദ് സ്വാഗതവും പി.ടി. അസീസ് നന്ദിയും പറഞ്ഞു.