നിരന്തര ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി.
മാവൂർ:
മാവൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ എജ്യൂ കെയർ 2022 ൻ്റെ ഭാഗമായി
നിരന്തര ഗൃഹ സന്ദർശന പരിപാടിക്ക് തുടക്കമായി. "ഒരുമയോടെ പഠനം പെരുമയോടെ വിജയം " എന്ന പേരിൽ
മുഴുവൻ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിലാണ് അധ്യാപകർ നേരിട്ട് എത്തി പഠനാന്തരീക്ഷവും സാഹചര്യവും മനസ്സിലാക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷിതാവായ കൽപ്പള്ളിയിലെ പുളിക്കൽ വീട്ടിലെ മുഹമ്മദ് റഫീഖിൻ്റെ വീട്ടിൽ വെച്ചാണ് സ്കൂളിൻ്റെ സ്വന്തം പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രധാന അധ്യാപിക യു.സി ശ്രീലത അധ്യക്ഷത വഹിച്ചു.
അബ്ദുൽ വഹാബ് മാസ്റ്റർ, എജ്യൂ കെയർ