പണത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു കൂട്ടം യുവതലമുറ തന്നെ ഇന്ന് സമൂഹത്തിൽ ഉണ്ട്. അവർക്ക് വേണ്ടത് പണമാണ്. അത് എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി ആയാലും ശരി മറ്റു കോളേജ് തലത്തിലും ഉന്നത വിദ്യാഭ്യാസം നേടാൻ വേണ്ടി വിദേശത്ത് പോയവർ ആയാലും ശരി അവർക്കെല്ലാം തന്നെ വേണ്ടത് പണമാണ്.
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ പോയ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവന് പണത്തിന്റെ ആവശ്യമുണ്ട് എന്ന് തന്നെ കരുതാം. കോളേജിലെ ഫീസ് മറ്റ് ഹോസ്റ്റൽ സൗകര്യങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള ഫീസ് തുടങ്ങിയവ. എന്നാൽ എട്ടാം ക്ലാസിലും പത്ത് പ്ലസ് ടു തലത്തിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും എന്തിനാണ് പണത്തിന് ഇത്ര ആവശ്യം.
ഒരു കണക്കിന് നോക്കിയാൽ സമൂഹമാകെ നശിച്ചുകൊണ്ടിരിക്കുകയാണ്. മദ്യം മയക്കുമരുന്ന് കഞ്ചാവ് എന്നിവയിൽ യുവതലമുറ അടിമപ്പെട്ടിരിക്കുന്നു.
ഇന്നത്തെ തലമുറയിൽ പെട്ടവർ എല്ലാവരും ഇങ്ങനെയല്ല...
എന്നാൽ വിരലിൽ എണ്ണാവുന്നവർ മാത്രം.....
അതുകൊണ്ടുതന്നെ ഒരുപാട് പണത്തിന്റെയും ആവശ്യം വന്നിരിക്കുന്നു. ഒരു സ്ഥലത്ത് നിന്നും പണം കിട്ടാതെ ആകുമ്പോഴാണ് കളവ് തട്ടിക്കൊണ്ടു പോവൽ തുടങ്ങിയ കലാപരിപാടികൾ സമൂഹത്തിൽ അരങ്ങേറുന്നത്.
നമ്മുടെയൊക്കെ കൈകളിൽ ഒതുങ്ങാവുന്ന സോഷ്യൽ മീഡിയയിൽ നാം ഓരോരുത്തരും വായിച്ചിട്ടുണ്ടാവുമല്ലോ നമ്മുടെയൊക്കെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി സ്വർണ്ണമാല തട്ടിപ്പറിക്കുന്നതും, അതുപോലെ കയ്യിലെ ബാഗ് തട്ടിപ്പറിക്കുന്നതും നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തന്നെ പണത്തിനു വേണ്ടി മാത്രമാണ്. പണത്തിനുവേണ്ടി യുവതലമുറ നെട്ടോട്ട ഓടിക്കൊണ്ടിരിക്കുകയാണ്. ഹൈസ്കൂൾ തലത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഏതൊരു വിദ്യാർത്ഥിയും ഈ ഒരു മേഖലയിലേക്ക് മാറിയതിന് ആരാണ് ഉത്തരവാദി. സ്വന്തം രക്ഷിതാക്കളോ അതോ വിദ്യാഭ്യാസിച്ചുകൊണ്ടിരിക്കുന്ന കലാലയത്തിലെ ഗുരുനാഥന്മാരോ.
എന്തുതന്നെയായാലും ഈയൊരു രീതിയിലാണ് യുവതലമുറ മുന്നോട്ട് പോകുന്നത് എങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ ഏതൊരാൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് വന്ന് ചേരാൻ പോകുന്നത്...
കാലഘട്ടത്തിനനുസരിച്ച് യുവതലമുറ മാറേണ്ടതായിട്ടുണ്ട്.
അവരുടെ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.. അവർക്ക് ഒരുപാട് ജീവിതം ബാക്കി കിടക്കുകയാണ്. അത്തരം സാഹചര്യത്തിൽ ചെറുപ്രായത്തിൽ തന്നെ ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരായി മാറി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുക.
ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന യുവതലമുറ ചിന്തിക്കുക...
വിവേകം നേടുക......