തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ചിറക്കൽ വീട്ടിക്കാട്ട് ഹൈസ്കൂൾ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മാവൂരില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 2 റോഡുകള്‍ എം.എല്‍.എ
ഉദ്ഘാടനം ചെയ്തു
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57 ലക്ഷം രൂപയാണ് ഈ റോഡുകള്‍ക്ക് അനുവദിച്ചിരുന്നത്. നവീകരണം പൂര്‍ത്തീകരിച്ച ചിറക്കല്‍ വീട്ടിക്കാട്ട് ഹൈസ്കൂള്‍ റോഡ്, ഊര്‍ക്കടവ് പുതിയേടത്ത്താഴം റോഡ് എന്നിവയുടെ ഉദ്ഘാടനങ്ങളാണ് എം.എല്‍.എ നിര്‍വ്വഹിച്ചത്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാവൂർ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ഊർക്കടവ് പുതിയേടത്ത് താഴം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു