സിയസ്കൊ ദേശീയ സീനിയർ സിറ്റിസൺസ് ദിനമാചരിച്ചു.
സിയസ്കൊ സീനിയർ സിറ്റിസൺസ് ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന പൗരൻമാർക്ക് വേണ്ടി സാന്ത്വന സംഗീത പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ബാബുരാജ് സംഗീത സായഹ്നത്തിന് ഡോ.മെഹബൂബ് രാജ് നേതൃത്വം കൊടുത്തു.ബഹു: തുറമുഖം ,പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ.അഹമ്മദ് ദേവൻ കോവിൽ പരിപാടി ഉത്ഘാടനം ചെയ്തു.സിയസ്കൊ സീനിയർ സിറ്റിസൺസ് ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു.യോഗത്തിൽ സിയസ്കൊ പ്രസിഡന്റ് എൻജി.പി.മമ്മത് കോയ അദ്ധ്യക്ഷം വഹിച്ചു.സീനിയർ സിറ്റിസൺസ് ചെയർമാൻ പൂഴിത്തറ കോയ,സെക്രട്ടറി പി.എം.മുഹമ്മദലി ,കൗൺസിലർമാരായ കെ.മൊയ്തീൻ കോയ ,എസ്.കെ.അബൂബക്കർ,സിയസ്കൊ യതീംകെയർ & ഐ.ടി.ഐ ചെയർമാൻ അഡ്വ. പി.എൻ.റഷീദലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സിയസ്കൊ ജനറൽ സെക്രട്ടറി എസ്.സർഷാർ അലി സ്വാഗതവും സിയസ്കൊ സെക്രട്ടറി പി.വി.യൂനുസ് നന്ദിയും പറഞ്ഞു.