Peruvayal News

Peruvayal News

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ശ്രദ്ധേയമായി.

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ശ്രദ്ധേയമായി.

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലേ പ്ലസ് വൺ പ്രവേശനോത്സവം ശ്രദ്ധേയമായി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമയി പ്രത്യേകം കൗൺസിലിംഗ് ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
ചെസ് ഫിഡെറേറ്റഡ് താരം എംസി മനോജ് കൗൺസിലിംഗ് ക്ലാസെ ടുത്ത് സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് എസ്പി സലിം അധ്യക്ഷതയും,
സ്കൂൾ മാനേജർ പി കെ വി അബ്ദുൽ അസീസ് ഉദ്ഘാടനവും ചെയ്തു.
കോഴിക്കോട് ജില്ലയിൽ തന്നെ വിവിധ സ്കൂളുകളിൽ നിന്നുമായി വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം ലഭിച്ചിട്ടുണ്ട്. അതിൽ ഏകജാലകം വഴിയും കമ്മ്യൂണിറ്റി കോട്ടയിലും മാനേജ്മെൻറ് കോട്ടയിലും മെറിറ്റ് അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചിട്ടുള്ളത്. പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ സ്കൂൾ ചട്ടങ്ങളെ കുറിച്ച് വിശദീകരണം നടത്തി.
പിടിഎ വൈസ് പ്രസിഡണ്ട് പി എൻ വലീത്, സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാറലി, അബ്ദുൽ ഖാദർ കക്കാട്ടിൽ, രജനി, വന്ദന, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് കൗൺസിൽ സെക്രട്ടറി
പി കെ അബ്ദുസ്സലാം സ്വാഗതവും, പി റീന നന്ദിയും പറഞ്ഞു.



Don't Miss
© all rights reserved and made with by pkv24live