Peruvayal News

Peruvayal News

ക്ലാസ്മേറ്റ്സ്-94: പ്ലസ് ടു,എസ്, എസ്,എൽ,സി വിജയികളെ അനുമോദിച്ചു

ക്ലാസ്മേറ്റ്സ്-94:
 പ്ലസ് ടു,എസ്, എസ്,എൽ,സി വിജയികളെ അനുമോദിച്ചു
വാഴക്കാട് ഗവ:ഹൈസ്കൂൾ 1994-എസ് എസ് എൽ സി ബാച്ച്  10 സി ക്ലാസ്സ്‌ പൂർവ്വ- വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്ലാസ്സ്‌മേറ്റ്സ്-94 ന്റെ നേതൃത്വത്തിൽ പ്രസ്തുത കൂട്ടായ്മയുടെ അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ  (സിനൻ റഷീദ്, സാദ് അബ്ദുലത്തീഫ്, ലിയാന സുമൻ, മിൻഹ കെൻസി, ഷേത ഫാത്തിമ, മുഹമ്മദ്‌ അജ് വാദ്, ശത ഒ എം, മുസദ്ദിഖ്‌ പറക്കൂത്ത്, മുഹ്സിന പറക്കൂത്ത്, നിജാസ് പി,എസ്.) എന്നി വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമോദിച്ചു.
ക്ലാസ്സ്‌മേറ്റ്സ്-94  കൂട്ടായ്മയിലെ അംഗങ്ങളായ നൗഷാദ് വാഴക്കാട്, ലത്തീഫ് അനന്തായൂർ,ജംഷാദ്, നജ്മു ബഷീർ, സീനത്ത്, ഷാഹിന, ഷബീർ പി വി,നൗഷാദ് അലി മാവൂർ, മുനീർ പറക്കൂത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി വിജയികളുടെ വീടുകളിലെത്തി മൊമെന്റോയും,മറ്റു പാരിദോഷികങ്ങളും നൽകി അവരെ അനുമോദിക്കുകയായിരുന്നു
Don't Miss
© all rights reserved and made with by pkv24live