Peruvayal News

Peruvayal News

വീടിൻ്റെ സിറ്റൗട്ടിലെ പ്ലാസ്റ്റിക് വലയിൽ പെരുമ്പാമ്പ് അകപ്പെട്ടു.

വീടിൻ്റെ സിറ്റൗട്ടിലെ പ്ലാസ്റ്റിക് വലയിൽ പെരുമ്പാമ്പ് അകപ്പെട്ടു.


മാവൂർ:  
വീടിൻ്റെ സിറ്റൗട്ടിൽ കെട്ടിയ വലയിൽ അകപ്പെട്ട പെരുമ്പാമ്പിനെ വനപാലകരെത്തി രക്ഷപ്പെടുത്തി. ചെറൂപ്പ ഷറഫുദ്ധീൻ ജുമാ മസ്ജിദ് പ്രസിഡണ്ട്  എ.കെ. മുഹമ്മദലിയുടെ വീടിൻ്റെ സിറ്റൗട്ടിലെ പ്ലാസ്റ്റിക് വലയിൽ അകപ്പെട്ട പാമ്പിനെയാണ് വനപാലകർ രക്ഷപ്പെടുത്തിയത്. 
രാത്രിയിൽ സിറ്റൗട്ടിലേക്ക് പൂച്ചകൾ കയറാതിരിക്കാൻ വലിച്ചുകെട്ടിയ വലയിലാണ് അബദ്ധത്തിൽ പെരുമ്പാമ്പ് അകപ്പെട്ടത്. ചെറൂപ്പ പൊക്കിണാത്ത് ക്ഷേത്രം റോഡിലാണ് എ കെ മുഹമ്മദലിയുടെ വീട്.  സമീപത്തെ കാട്ടിൽ നിന്നോ ചെറുപുഴയിൽ നിന്നോ വന്നതായിരിക്കും പാമ്പ് എന്നാണ് കരുതപ്പെടുന്നത്.
രാവിലെ സുബഹി നമസ്കാരത്തിനായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് വലയിൽ  അകപ്പെട്ട പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് ആർ ആർ ടി വളണ്ടിയറയായ അബൂബക്കർ സിദ്ദീഖും (വാവുട്ടൻ) കൂട്ടുകാരും സ്ഥലത്തെത്തുകയും
വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടര മണിയോടെ പാമ്പിനെ
 വനപാലകരെത്തി രക്ഷപ്പെടുത്തി കൊണ്ടുപോയി. പ്രാഥമിക ചികിത്സകൾ നൽകിയശേഷം കാട്ടിൽ തുറന്നു വിടുകയും ചെയ്തു.
Don't Miss
© all rights reserved and made with by pkv24live