പി കെ ഫിറോസിന് സ്വീകരണം നൽകി
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമകാലികം-2022(മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും രാഷ്ട്രീയ വിശദീകരണവും ) പരിപാടിയിൽ മുഖ്യപ്രഭാഷകനായി എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കുന്ദമംഗലം നിവാസി കൂടിയായ പി കെ ഫിറോസിന് കെ കെ എം സി സി കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
കുവൈത്ത് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമകാലികം -2022 ന്റെ പ്രൗഡോജ്വലമായ വേദിയിൽ കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെയും വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിൽ കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സെയ്ത് മുഹമ്മദ് ബാവ സഹ-ഭാരവാഹികളായ ഷറഫു ചിറ്റാരി പിലാക്കൽ,സലാം തറോൽ, മുജീബ് വി കെ എന്നിവർ ചേർന്ന് മണ്ഡലത്തിന്റെ സ്നേഹോപഹാരം ഫിറോസിന് കൈമാറി