ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം - യൂത്ത് കോൺഗ്രസ് സ്ഥാപകദിനം.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് 11-ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം - യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണം നടത്തി.
പെരുമണ്ണ പെരുംബട്ടത്താഴത്ത് നടന്ന പരിപാടി INTUC ദേശിയ നിർവ്വാഹക സമിതി അംഗം ഷബീബ് അലി വെളളായിക്കോട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിബിൻദാസ് മേടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
11-ാം വാർഡ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ.പി. പതാക ഉയർത്തി.
പെരുമണ്ണ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.എം അബ്ദുൾ ഷാഹിം
മുഖ്യ പ്രഭാഷണം നടത്തി.
ഇ മൊയ്തു മൗലവി CUC പെരുമ്പട്ടത്താഴം പ്രസിഡന്റ് ശറഫുദ്ദീൻ കാട്ട് പിടിയക്കൽ, യൂത്ത് കോൺഗ്രസ് 11-ാംവാർഡ് സെക്രട്ടറി യൂന്സ് MK, KSU മണ്ഡലം ഭാരവാഹികളായ അനന്തു, അഭിഷേക്, മുതിർന്ന കോൺഗ്രസ് നേതാവ് നാസർ കൊമ്മനാരി, 12-ാം വാർഡ് കോൺഗ്രസ് പ്രസിഡൻറ് ഷാജി മടത്തിൽ,സ്നേഹതീരം കൂട്ടായ്മ ഭാരവാഹികളായ സുജിത് കുമാർ യു, വിജിത്ത്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റഷാദ് ബിൻ അബൂബക്കർ, ഹാഷിം കെ.വി. ,അജയ്, ജവഹർ ബാൽ മഞ്ച് പ്രവർത്തകർ നിവേദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.