കെ എസ് ടി യു ജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ്ണ താക്കീതായി
കോഴിക്കോട്:
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ എസ് ടി യു ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് നേരെ നിഷേധ നിലപാടു സ്വീകരിക്കുന്ന സർക്കാറിനെതിരെയുള്ള താക്കീതായി മാറി. മെഡിസെപ്പ് പകൽകൊള്ള അവസാനിപ്പിക്കുക,
തസ്തിക നിർണ്ണയത്തിൽ ഹൈസ്കൂളിലെ 1: 40 പുന:സ്ഥാപിക്കുക,
മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകുക,
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,
ഉച്ചക്കഞ്ഞി വിതരണത്തിന് മതിയായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി വി പി എ ജലീൽ, റവന്യു ജില്ലാ വൈസ് പ്രസിഡണ്ട് പി പി ജാഫർ, സെക്രട്ടറിമാരായ ടി അബ്ദുൽ നാസർ, കെ മുഹമ്മദ് ബശീർ, ജില്ലാ ട്രഷറർ വി അഷ്റഫ്, സി പി സൈഫുദ്ധീൻ, കെ സി ഫസലുറഹ്മാൻ, ടി കെ ഫൈസൽ, പി പി മൂസ്സക്കുട്ടി, സൈത് മുഹമ്മദ്, ടി പി നജ്മുദ്ദീൻ, ഡി വിറഫീഖ്, കെ എം ബുഷ്‌റ, കെ കെ മുജീബുറഹ്മാൻ, അനസ് കാരാട്ട്, സി ഷാനവാസ് സംസാരിച്ചു.