ദി ക്യൂർ മൾട്ടി സ്പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക് ഉദ്ഘാടനം
ഒളവണ്ണ :
ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെ ഒളവണ്ണ സഹായി ബസ് സ്റ്റോപ്പിന് സമീപം ദി ക്യൂർ മൾട്ടി സ്പെഷ്യാലിറ്റി ഹോമിയോപ്പതി ക്ലിനിക്കിന്റെ പത്താമത് ബ്രാഞ്ച് ഉദ്ഘാടനം മുൻ എം.എൽ.എ യും ജില്ലാ ഹോമിയോപ്പതി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായ വി.കെ.സി മമ്മദ് കോയ നിർവഹിച്ചു.
ഓൺലൈൻ കൺസൾട്ടിങ് ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് നിർവഹിച്ചു. സ്ഥാപനത്തിന്റെ വെബ്സൈറ്റ് ലോഞ്ചിങ് ഒളവണ്ണ 14 ആം വാർഡ് മെമ്പർ ഷിനി ഹരിദാസ് നിർവഹിച്ചു, ഫാർമസി ഉദ്ഘാടനം 15 ആം വാർഡ് മെമ്പർ സബീല നടുവിലകത്ത് നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ഡോ.മുഹമ്മദ് ഗസൽ, ചീഫ് കൺസൾട്ടന്റ് സീനാ നസീം,അനസ് ഒളവണ്ണ എന്നിവർ സംസാരിച്ചു.