Peruvayal News

Peruvayal News

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ കുടുംബ സംഗമവും, എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ കുടുംബ സംഗമവും, എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും  

പെരുവയൽ:
കുന്നമംഗലം നിയോജകമണ്ഡലം കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൂവാട്ടുപറമ്പ് ന്യൂ റോസാ ലോൺസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം കൺവീനർ രഞ്ജിത്ത് സ്വാഗതവും ചെയർമാൻ പി മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ചു.
മുൻകാലങ്ങളിൽ ബാർബർ തൊഴിലാളികൾ അനുഭവിച്ചുവരുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും
സംസ്ഥാന ഭാരവാഹികളെയും ആദരിക്കുകയും ചെയ്തു.
Don't Miss
© all rights reserved and made with by pkv24live