സുരക്ഷാവലയം തീർത്തു
പന്നിക്കോട് എ.യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി
ദിനാചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സുരക്ഷാവലയം തീർത്തു. സഡാക്കോ കൊക്കുകളുടെ മാതൃകകൾ നിർമ്മിച്ചാണ് വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളായത് പരിപാടിയുടെ ഭാഗമായി.യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം , കവിതാരചന, മുദ്രാഗീതം രചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സുരക്ഷാവലയത്തിന് ഹെഡ്മിസ്ട്രിസ് ഗീത ടീച്ചർ, ഗൗരി ടീച്ചർ, പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട് ,സുഭഗ ടീച്ചർ, രമ്യ ടീച്ചർ, ബിനു മാസ്റ്റർ, സഫ ടീച്ചർ, ടി.ടി.ഐ വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി