Peruvayal News

Peruvayal News

കളിസ്ഥലം സ്വന്തമാക്കാ൯ ഒരു നാടുമുഴുവ൯ രംഗത്ത്.

വെള്ളിപറമ്പ് മേഘലയിൽ പൊതുവായ ഒരു കളിസ്ഥലം നാട്ടുകാരുടെ സ്വപ്നമാണ്. പെരുവയൽ പഞ്ചായത്തിലെ 21ാം വാ൪ഡിൽ പ്രവ൪ത്തിക്കുന്ന ജനശക്തി റസിഡ൯സ്    അസോസിയേഷനിലെ കുടുംമ്പാംഗങ്ങളും നാട്ടുകാരും കളിസ്ഥലം  സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആതിന്റെ ഭാഗമായി അല്ഫത്താഹ് മദ്രസയില് (വെള്ളിപറമ്പ സ൪വ്വീസ് സ്റ്റേഷ൯) ചേ൪ന്ന സ൪വ്വകക്ഷി യോഗത്തിൽ അസോസിയേഷ൯ ഭാരവാഹികൾ സ൪വ്വീസ്റ്റേഷ൯ -മാക്കിനിയാട്ടു റോഡ് പരിസരത്ത് കണ്ടെത്തിയ സ്ഥലം വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടുയ൪ന്ന ച൪ച്ചയിൽ എല്ലാ കക്ഷി നേതാക്കളും, സ്പോ൪ട്ട്സ് ക്ലബ്ബ്,   വായനശാലാ ഭാരവാഹികളും പൂ൪ണ്ണപിന്തുണ  വാഗ്ദാനം ചെയ്തു.                                                                                            
പെരുവയൽ പഞ്ചായത്ത് 21ാം വാ൪ഡ് മെമ്പ൪ കെ ടി മിനി ഉദ്ഘാടനം ചെയ്ത    യോഗത്തില് അസോസിയേഷ൯  പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. അവതാരക രശ്മി പൊതുവാളിന്റെ  പ്രാ൪ത്ഥനാലാപനത്തോടെയാണ് യോഗം ആരംഭിച്ചത്.                                                   തുട൪ന്ന് കെ യം ഗണേശ൯(സിപിഎം) സതീഷ്ബാബു (സിപിഐ) ബി പി രവീന്ദ്ര൯ (ബിജെപി) കുഞ്ഞാമു പുളിയറതറ (INL) ജി കെ വിജയ൯ (ജികെ റസിഡന്റ്സ്) എം സിനീഷ് (അനശ്വര കലാവേദി) ഹുസൈ൯(വാസ) സുബൈദ (എ ഡി എസ്)  അബ്ദുസമ്മദ് (വെല്ഫെയ൪ പാ൪ട്ടി) എ൯ വി കോയ(IUML) തുടങ്ങിയവ൪ ആശംസകൾ നേ൪ന്നു.    
                                    
അസോസിയേഷ൯ സെക്രട്ടറി അഫ്സൽ പള്ളിമാലിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കോയമാസ്റ്റ൪ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live