കെ. പി. ഗോവിന്ദൻ കുട്ടി സ്മാരക വായന ശാല വനിതാവേദി ഓണാഘോഷ പരിപാടിക്ക് തുടക്കമായി.
പരിപാടി താലൂക് ലൈബ്രറി പ്രസിഡന്റ് കെ. പി സുരേന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി അംശുമതി അധ്യക്ഷത വഹിച്ചു. വനിതാവേദി പ്രസിഡന്റ് രജിത സ്വാഗതവും, കുന്നമംഗലം ബ്ലോക്ക് മെമ്പർ ടി. പി. മാധവൻ,പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി. എം ചന്ദ്രശേഖരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിവിധ ഓണ കളികളും ഓണ സദ്യ യും നടന്നു നിമിഷ നമ്പോലത്തു നന്ദി രേഖപ്പെടുത്തി