ചെറൂപ്പയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങർ സ്മാരക സാംസ്കാരിക സേവന കേന്ദത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു
ചെറൂപ്പ ശറഫുദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആസ്ഥാനമായി
സയ്യിദ് ഹൈദരലി തങ്ങളുടെ നാമധേയത്തിൽ നിർമിച്ച
ഹൈദരലി ശിഹാബ് തങ്ങർ സ്മാരക സാംസ്കാരിക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദഖലി ശിഹാബ് തങ്ങൾ ചെറൂപ്പ യിൽ നിർവ്വഹിച്ചു.
സേവന കേന്ദ്രത്തിലേക്കുള്ള കമ്പ്യൂട്ടർ പ്രിന്റർ എന്നിവ തങ്ങൾ ഏറ്റുവാങ്ങി. മത- ഭൗതിക രംഗത്ത് ഉന്നത വിജയം നേടിയ മഹല്ലിലെ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
മാവൂർ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ (
SMF) കമ്മിറ്റി വികസിപ്പിച്ച മഹല്ല് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗും തങ്ങൾ നിർവഹിച്ചു.
സ്വദേശി ദർസിന്റെ ഉദ്ഘാടനം ആർ വി കുട്ടി ഹസ്സൻ ദാരിമി നിർവ്വഹിച്ചു.
മഹല്ല് പ്രസിഡണ്ട് Ak. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
ചെറൂപ്പ മഹല്ല് ഖത്വീബ് കെ.സി. മുഹമ്മദ് ഫൈസി,
കെ.മുഹമ്മദ് ബാഖവി മാവൂർ,സൈതലവി ഖാസിമി,നൂറു ദ്ദീൻ ഫൈസി പൂളപൊയിൽ
ഒ. പി. അസീസ് ഹാജി
ടി. കെ. മുഹമ്മദ് അലി കെ.എം.എ.റഹ്മാൻ.
ഷാഹുൽ ഹമീദ് ഫൈസി . മുസമ്മിൽ എം.സി തുടങ്ങിയവർ സംസാരിച്ചു
എൻ. പി. അഹമ്മദ് മാവൂർ,
ഒ.മമ്മദ് മാസ്റ്റർ.,അബ്ദു റഹിമാൻ കൽപ്പള്ളി. കുഞ്ഞിമൊയ്തിൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു
മഹല്ല് സെക്രട്ടറി റസാഖ് മാസ്റ്റർ സ്വാഗതവും
എ.കെ. ഉമ്മർ ഹാജി നന്ദിയും പറഞ്ഞു