കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കായലം യൂനിറ്റ് കൺവെൻഷനും വ്യാപാരി മിത്ര പദ്ധതി ഉദ്ഘാടനവും നടത്തി
ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ നിർവഹിച്ചു.
വ്യാപാരി മിത്ര പദ്ധതിയുടെ അംഗത്വ വിതരണം ,കെ . മരയ്ക്കാർക്ക് നൽകി കൊണ്ട് സൂര്യ അബ്ദുൾ ഗഫൂർ വിതരണം ചെയ്തു.
യൂനിറ്റ് പ്രസിഡണ്ട്
കെ. മരക്കാർ അദ്ധ്യക്ഷം വഹിച്ചു. മേഖല പ്രസിഡണ്ട് വി.കെ.ജയൻ വ്യാപാരിമിത്ര പദ്ധതി വിശദീകരിച്ചു.
മുരളീധരൻ മംഗലോളി, ടി.പി. അപ്പുട്ടി, കെ.ഹമീദ് എന്നിവർ പ്രസംഗിച്ചു.
മുതിർന്ന അംഗവും സ്ഥാപക നേതാവുമായി B.k. കോയയെ ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂറും , മേഖല പ്രസിഡണ്ട് വി. കെ.ജയനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
കൺവഷനിൽ സി.പി. കോയ സ്വാഗതവും, പുഷ്പരാജൻ നന്ദിയും പറഞ്ഞു.