വീടിൻ്റെ മേൽക്കൂര നിലംപൊത്തി
മാവൂർ:
ഊർക്കടവ് പൊക്കുണ്ടാരി മീത്തൽ കണ്ണൻകുട്ടിയുടെ വീടിൻ്റെ മേൽക്കൂര നിലംപൊത്തി.
പുലർച്ചെ 1.30 ഓടെയാണ് സംഭവം
. ശബ്ദം കേട്ട് വീട്ടുകാർ ഓടി പുറത്ത് കടന്നതുകൊണ്ട് കൂടുതൽ അപകടം ഉണ്ടായില്ല.
പരിക്കുകൾ ഒന്നും ഏൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.
ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ടതോടെ കുടുംബം ദുരിതത്തിൽ ആയിരിക്കുകയാണ്.