കുന്നമംഗലം ടൗണിൽ സ്വാതന്ത്ര്യ ദിന റാലിയും കലാപരിപാടികളും നടത്തി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ
പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുന്നമംഗലം ടൗണിൽ സ്വാതന്ത്ര്യദിന റാലിയും കലാപരിപാടികളും നടത്തി.പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ കുന്നമംഗലം പോലിസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച റാലിക്ക് കുന്നമംഗലം പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ യൂസഫ് നടുത്തറമ്മൽ പതാക കൈമാറി. തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുന്നമംഗലം നഗരം ചുറ്റിയ റാലി ബസ്സ്റ്റാൻഡിൽ അവസാനിച്ചു. സ്വാതന്ത്ര്യദിന സന്ദേശം അടങ്ങുന്ന കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിക്ക് പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ വി പി, അധ്യാപകരായ യു. കെ അനിൽകുമാർ, ഷീജ, സിദ്ധിഖ് അലി, മുഹമ്മദ് , ആർട്ട്സ് ക്ലബ് കൺവീനർ രഹ്ന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വളണ്ടിയർ ലീഡർ ശോഭിത്ത് രാജ്, മാളവിക സി പി എന്നിവർ നേതൃത്വം നൽകി.