ഹൈടെക് സ്പോർട്സ് അക്കാദമി അവാർഡ് ദാനം നടത്തി.
മടവൂർ:
വിത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി പി നസ്റി ഉദ്ഘാടനം നിർവ്വഹിച്ചു.ശ്രീ സലീം മുട്ടാഞ്ചേരി അധ്യക്ഷ്യം വഹിച്ചു. ചടങ്ങിൽ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. വി പി അഷ്റഫ് അനുഭവ സന്ദേശം നൽകി , ട്രയിനർ ടി അമൽ ,റഹ്മാനിയ പ്രിൻസിപ്പാൾ ഒ കെ അബ്ദുൽ അസീസ് , പ്രജീഷ് മുട്ടാഞ്ചേരി, റാഫി ചെരച്ചോറ , നീതു ടീച്ചർ കെ പി സാലിഹ്, എ ആർ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കോഡിനേറ്റർ എ പി യൂസഫ് അലി മടവൂർ സ്വാഗതവും അഷ്റഫ് മന്നാരത്ത് നന്ദിയും പറഞ്ഞു.