ഫൈസൽ ബാബുവിൻ്റെ നിര്യാണത്തിൽ ജവഹർ മാവൂർ അനുശോചന യോഗം നടത്തി.
ജവഹർ മാവൂരിൻ്റ എക്സിക്യൂട്ടീവ് അംഗവും സാമൂഹ്യ സാംസ്കാരികലാ കായിക മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന പിലാത്തോട്ടത്തിൽ ഫൈസൽ ബാബുവിൻ്റെ നിര്യാണത്തിൽ ജവഹർ മാവൂർ അനുശോചന യോഗം സംഘടിപ്പിച്ചു.
പാറമ്മൽ മദ്രസ്സ അംഗണത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ക്ലബ്ബ് പ്രസിഡണ്ട് പി.എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു.കെ.ടി.അഹമ്മദ് കുട്ടി,എൻ പി അഹമ്മദ്, വളപ്പിൽ റസാഖ്, ഓനാക്കിൽ ആലി, പാലക്കോളിൽ ലത്തീഫ്, പി ന്യാസ്, പഞ്ചായത്തംഗങ്ങളായ എം പി കരീം, ഗീതാമണി എന്നിവർ പ്രസംഗിച്ചു.കെ.ടി ഷമീർ ബാബു സ്വാഗതവും അഡ്വ: ഷമീം പക്സാൻ നന്ദിയും പറഞ്ഞു.