എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു..
മാവൂർ : മഹളറ ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാവൂർ സംരംഭകത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ .ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു..മാവൂർ ഗ്രാമ പഞ്ചായതിലെ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ 20 ഓളം സ്ത്രീകൾ പങ്കെടുത്തു. മർകസ് ഐ.ടി. ഐ അധ്യാപകൻ ശറഫുദ്ധീൻ ആണ് പരിശീലനത്തിന് നേതൃത്വം വഹിച്ചത്..സിനാൻ മലയമ്മ പരിശീലകനായി. പരിശീലനം നേടിയവർക്ക് പുതിയ സംരഭം തുടങ്ങാനാവശ്യമായ മുഴുവൻ സഹായങ്ങളും കോളേജ് നേരിട്ടു നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ചെറിയ മുതൽ മുടക്കിൽ സ്ത്രീകൾക്ക് ഇതിലൂടെ സംരംഭം തുടങ്ങാനാവും. കോളേജ് ലാബിൽ നടന്ന പരിശീലന പരിപാടി മാവൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് രഞ്ജിത് ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീത മണി, വൈസ് പ്രിൻസിപ്പൽ ജംഷീർ. കെ.സി, രതി.സി , റിഷാദ്.കെ, ഗോകുൽ .വി.ലിയ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു..