വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പെരുമണ്ണ :
അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു .അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ കെ ഷമീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ, 18-ാം വാർഡ് മെമ്പർ കെ പി .രാജൻ , വികസന സമിതി കൺവീനർ ടി.സെയ്തുട്ടി മുൻ മെമ്പർ പി പി വിജയകുമാർ, സി.ഡിഎസ് മെമ്പർ വി മാലതി തുടങ്ങിയവർ സംബന്ധിച്ചു.