ജബ്ബാർ കുടുംബ സഹായകമ്മറ്റി രുപീകരിച്ചു
മാവൂർ:
ഒരു പ്രദേശത്തെ കണ്ണീരിലാക്കി ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച് യാത്രയയ എൻ കെ അബ്ദുൽ ജബ്ബാറിൻ്റെ കുടുംബ സഹായത്തിന് വേണ്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു.
വയനാട് തൊണ്ടർനാട് വാളാംതോട് ക്രഷറിൽ വെച്ച് ടിപ്പർ ക്യാരിയർ പൊക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റാണ് മാവൂർ കുറ്റിക്കടവ് ചെറുക്കടവത്ത് താമസിക്കും എൻ കെ അബ്ദുൽ ജബ്ബാർ മരണപ്പെട്ടത് .
മൂന്ന് പിഞ്ചുമക്കളും ഭാര്യയും ഉമ്മയും അടങ്ങുന്ന കുടുംബമാണ് ജബ്ബാറിൻ്റേത്.
വലിയ തുക കടം ഉള്ളതിനാൽ അത് വീട്ടുകയും വീടിൻ്റെ അറ്റകുറ്റപണികളുമാണ് കമ്മിറ്റിയുടെ ആദ്യ ഉദ്യമം.
മഹല്ല് കമ്മിറ്റിയുടെ കീഴിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ മത സംഘടന നേതാക്കളേയും പ്രതിനിധികളേയും സുഹൃത്തുക്കളേയും വിളിച്ചു ചേർത്താണ് കമ്മിറ്റി രൂപീകരിച്ചത്
മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി പി അബുഹാജി അധ്യക്ഷത വഹിച്ചു.
എൻ കെ ജബ്ബാർ കുടുംബ സഹായ കമ്മിറ്റി
ചെയർമാൻ: മാങ്ങാട്ട് അബ്ദുൽ റസാഖ്
കൺവീനർ: കെ എ റഷീദ് ഫൈസി
ട്രഷറർ :പാലക്കൽ ബഷീർ
വർക്കിംഗ് ചെയർമാൻ: ഒ സി അബ്ദുറഹിമാൻ ഹാജി
വർക്കിംഗ് കൺവീനർ കെ എം മുർതാസ്
വൈസ് ചെയർമാൻ
വി എം സുലൈമാൻ
ശശി ചെറുക്കടവത്ത്
എൻ കെ അസീസ്
പി കെ മൊയ്തീൻ കുട്ടി
എൻ കെ ബഷീർ
ജോ - കൺവീനർ
നിധീഷ് നങ്ങാലത്ത്
സി മുഹമ്മദ് മാസ്റ്റർ
പൊന്നം പുറത്ത് മുഹമ്മദ്
എം എം അബ്ദുള്ള
പി വി നാസർ
കോഡിനേറ്റർ
കുവൈത്ത് - സെയ്ദ് മുഹമ്മദ്
ഖത്തർ - ഇണ്ണി മൊയ്തീൻ, സലാം മാട്ടീരി
മക്ക - വി പി ജാഫർ, സുബൈർ മേപ്പങ്ങോട്ട്
ബഹറൈൻ- ജാഫർ സ്വാദിഖ് കൊയമ്പറ്റ്, പി ടി വി ജലീൽ
ദുബൈ - തോട്ടത്തിൽ റസാഖ്, ബദ്റുദ്ധീൻ എ കെ
റിയാദ് - മുസ്തഫ പൊന്നം പുറത്ത്
ദമാം - പാലക്കൽ റഷീദ്
അബുദാബി - എൻ കെ ജംഷീർ
ജിദ്ധ - സലാം പാലക്കൽ
കമ്മിറ്റി മെമ്പർമാർ
ടി ടി അബ്ദുൽ ഖാദർ
ടി വി എം അബ്ദുള്ള
മoത്തിൽ മുഹമ്മദ് ഹാജി
വടക്കേടത്ത് ലത്തീഫ്
കാവാട്ട് സലാം
കെ എം ബഷീർ
അബ്ദുസമദ് കെ പി
അഷ്റഫ് കെ ടി
അബ്ദുസലാം പി പി
ജംഷീർ കണ്ണാമ്പലത്ത്
അഷ്റഫ് കെ എം
സി പി മുഹമ്മദ് ഹാജി
ബഷീർ അരളയിൽ
അനൂപ് കെ പി
നജ്മുദ്ധീൻ പി പി
ജബ്ബാർ കുടുംബ സഹായ ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ഷിഹാബ് തങ്ങൾക്ക് തുക കൈമാറി കൊണ്ട് ഫായിസ് പാലക്കൽ, പൊന്നം പുറത്ത് മുഹമ്മദ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.