പെരുവയൽ കല്ലേരി - കൊണാറമ്പ് റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്ക്. തെങ്ങിലക്കടവ് പേരൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിക്കാണ് (43) ഗുരുതര പരുക്കേറ്റത്.
രണ്ടു കാലുകൾക്കും കൈക്കും മുറിവുണ്ട്. കൈ എല്ലിനു ക്ഷതമു ണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് കല്ലേരിയിൽ നിന്നും കൊണാ റമ്പത്തേക്ക് പോകുന്നതിനിടെ റോഡരികിലെ കുഴിയിൽ വീണു ബൈക്ക് നിയന്ത്രണം വിട്ടു മറി ഞ്ഞാണു അപകടം.
ഇതേ കുഴിയിൽ വീണു താടി യെല്ലിനും കൈകൾക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പൂവാ ട്ടുപറമ്പ് നവ്യ ടെക്സ്റ്റൈൽസ് ഉടമ ചെറുകുളത്തൂർ നീലഞ്ചേരി സഹദേവൻ (53) ചികിത്സയിലാ ണ്. ഒരു മാസം മുൻപായിരുന്നു അപകടം. കല്ലേരി -കൊണാറമ്പ് റോഡിലെ കുഴിയിൽ വീണ് ഇരു ചക്രവാഹന യാത്രക്കാർ അപക ടത്തിൽപ്പെടുന്നതു പതിവാണ്.
ജലജീവൻ പദ്ധതിക്കു വെട്ടി പ്പൊളിച്ച റോഡിലെ കുഴികൾ ശാ സ്ത്രീയമായ രീതിയിൽ മണ്ണിട്ടു മൂടാത്തതാണു കാരണം. വീതികു റഞ്ഞ റോഡിൽ മഴക്കാലമായാൽ വെള്ളക്കെട്ട് പതിവാണ്.
പെരുവയൽ പഞ്ചായത്ത് പ്രാ ഥമിക ആരോഗ്യ കേന്ദ്രം, സ്വകാ ര്യ ആർട്സ് ആൻഡ് സയൻസ് കോളജ്, വെറ്ററിനറി ആശുപത്രി, സിഎം സെന്റർ, ഐസിസി സ്ഥാ പനങ്ങൾ എന്നിവിടങ്ങളിലേക്കു