മതത്തിന്റെ പേരിൽ പൗരന്മാരെ ദ്രോഹിക്കരുത്. കെ കെ രമ എം എൽ എ
വടകര :
മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ പൗരന്മാരെ ദ്രോഹിക്കരുതെന്നും പൗരന്മാർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറുപ്പു വരുത്തണമെന്നും കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി വടകരയിൽ നിന്ന് രാമനാട്ടുകരയിലേക്ക് നടത്തിയ ജനമനസ്സുണർത്തു യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജാഥ ക്യാപ്റ്റൻ എപി യൂസുഫ് അലി മടവൂർ പതാക ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കി ണാറമ്പത്ത് അധ്യക്ഷം വഹിച്ചു. കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ തീവ്രവാദികളാക്കി തുറങ്കിലടക്കുന്ന നടപടി അവസാനിപ്പിക്കണം. പൗരന്മാർക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങൾ സംരക്ഷിക്കപ്പെടണം അവർ പറഞ്ഞു.
വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ കോട്ടയിൽ മുസ്ലിം ലീഗ് ജില്ലാ വൈ :പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ വടകര മണ്ഡലം യുഡിഎഫ് കൺവീനർ അബ്ദുള്ള ഹാജി, രാഷ്ടീയ ജനതാ ദൾ സെകട്ട രി ജനറൽ ഡോ.ജോർജ്ജ് ജോസഫ് , ജനറൽ സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ , കിസാൻ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന പ്രസിഡന്റ് ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി , ജനറൽ സെക്രട്ടരി സുരേഷ് കെ നായർ , യുവരാഷ്ട്രീയ ജനതാ ദൾസംസ്ഥാന ട്രഷറർ പ്രിയൻ ആന്റണി , സംസ്ഥാന വൈസ് പ്രസിഡന്റ് അനു സോജി ഐ എൻ ടി യു സി ജില്ലാ സെക്രട്ടരി രഞ്ജിത്ത് കണ്ണോത്ത്, നിസാർ വൈദ്യരങ്ങാടി , ഗഫൂർ കൂടത്തായി വിജയൻ താന്നാളിൽ, ,സുജാത ആരാമ്പ്രം , സൗദ, ശശിധരൻ പുലരി ശ്രീധരൻ കുന്ദമംഗലം, ഇല്യാസ് കുണ്ടായിത്തോട്, ഷരീഫ് മംഗലത്ത് . എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടരി ശ്രീജിത്ത് പേരാമ്പ്ര സ്വാഗതവും രാജേഷ് കുണ്ടായിത്തോട് നന്ദിയും പറഞ്ഞു