മുലയൂട്ടൽ വാരാചരണം.
പാഴൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും അമ്മമാർക്കായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഷീദ് ഇ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് രജിഷ M. O. എന്നിവർ ക്ലാസ്സെടുത്തു.
വിജയികൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ.നായർ സമ്മാന വിതരണം നടത്തി. , ആശ പ്രവർത്തകരായ നുസ്റത്ത്, രുഗ്മിണി, ശൈലജ, ജയ എന്നിവർ നേത്യത്വം നല്കി.