പെരുവയൽ ക്രിക്കറ്റ് കൂട്ടായ്മ മൊടനാരി ഷാജു കുടുംബ സഹായ ഫണ്ടിലേക്ക് തുക കൈമാറി
മൊടനാരി ഷാജു കുടുംബ സഹായ ഫണ്ടിലേക്ക് പെരുവയൽ ക്രിക്കറ്റ് കൂട്ടായ്മ(PCL) കൺവീനർ ദിനൂപ്, ചെയർമാൻ കിഷോർ കുമാർ എന്നിവർ ചേർന്ന് കുടുംബ സഹായഫണ്ട് പെരുവയൽ സ്കൂൾ എച്ച് എം ജിബിൻ ജോസഫിന് കൈമാറി.
പെരുവയൽ സെൻറ് സേവിയേഴ്സ് യുപി സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ അച്ഛനാണ് ഷാജു. 2022 ജൂലൈ 10 നാണ് ചാലിപ്പാടത്തെ വെള്ളക്കെട്ടിൽ തോണി മറിഞ്ഞ് മരിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ പെരുവയൽ സെന്റ് സേവ്യേഴ്‌സ് യു പി സ്കൂളിലെ കുട്ടികളുടെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചിരുന്നു.