Peruvayal News

Peruvayal News

സന്നദ്ധ സംഘടനകൾ സമൂഹത്തിന് നൽകി വരുന്ന സേവനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നും ഇവർക്ക് നൽകുന്ന ആദരവ് വാക്കുകൾക്കതീതമാണെന്നും എം. കെ. രാഘവൻ എം. പി. അഭിപ്രായപ്പെട്ടു.

സന്നദ്ധ സംഘടനകളുടെ സേവനം ശ്ലാഘനീയം: എം. കെ. രാഘവൻ

കെട്ടാങ്ങൽ :
സന്നദ്ധ സംഘടനകൾ സമൂഹത്തിന് നൽകി വരുന്ന സേവനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്നും ഇവർക്ക് നൽകുന്ന ആദരവ് വാക്കുകൾക്കതീതമാണെന്നും എം. കെ. രാഘവൻ എം. പി. അഭിപ്രായപ്പെട്ടു. 
കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട ഈസ്റ്റ്‌ മലയമ്മ പൂലോട്ട് ഹുസ്നി മുബാറക്കിനെ കണ്ടെത്തുന്നതിനായി ദിവസങ്ങളോളം കഠിനാധ്വാനം നടത്തിയ സന്നദ്ധ സംഘടനകളേയും സർക്കാർ ഉദ്യോഗസ്ഥരെയും ആദരിക്കുന്നതിനായി ഈസ്റ്റ്‌ മലയമ്മ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി. ടി. എ. റഹീം എം എൽ എ ഉപഹാര സമർപ്പണം നടത്തി.പ്രസിഡണ്ട് എൻ. പി. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. പി.അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. 

വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അതിഥികളെ പരിചയപ്പെടുത്തി. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് അലക്സ് തോമസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, താമരശ്ശേരി തഹസിൽദാർ പി. സുബൈർ, കോടഞ്ചേരി എസ് ഐ സലീം, തിരുവമ്പാടി എസ് ഐ അരവിന്ദൻ, മുക്കം ഫയർ ഫോഴ്സ് ഓഫീസർ ഷംസുദ്ധീൻ, ബാബു സെബാസ്റ്റ്യൻ എൻ. ഡി. ആർ. എഫ്, കെ. എ. ഖാദർ മാസ്റ്റർ, ടി. കെ. സുധാകരൻ, പി. മുഹമ്മദ്‌, ചേറ്റൂർ സദാനന്ദൻ മാസ്റ്റർ, മുഹ്‌യിദ്ധീൻ കുട്ടി സഖാഫി, അബൂബക്കർ ഫൈസി മലയമ്മ, കെ. ടി. അഷ്‌റഫ്‌ മുസ്‌ലിയാർ, എൻ. പി. ഹമീദ് മാസ്റ്റർ, പി. ആലികുഞ്ഞി, പീടികക്കണ്ടി അബൂബക്കർ ഹാജി, കെ. ടി. മുഹമ്മദ്‌ ഹാജി, സന്നദ്ധ സംഘടന പ്രതിനിധികളായ സനീഷ് കുമാർ കൂടത്തായ്, ശശികുമാർ മുക്കം, ബിജു കൂരാച്ചുണ്ട്, ബഷീർ ഓമശ്ശേരി സംസാരിച്ചു.പി.നൗഷാദ് ഫൈസി നന്ദി പറഞ്ഞു. 

എന്റെ മുക്കം, കർമ്മ ഓമശ്ശേരി, അമീൻ റസ്ക്യു കൂരാച്ചുണ്ട്, മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗ്വാർഡ്, രാഹുൽ ബ്രിഗേഡ് തിരുവമ്പാടി, എസ് കെ എസ് എസ് എഫ് വിഖായ, സാന്ത്വനം കൊടുവള്ളി, ടാസ്ക് ഫോഴ്സ് കോടഞ്ചേരി, പുനർജനി ആനക്കാംപൊയിൽ, ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ പൂനൂർ, സിവിൽ ഡിഫൻസ് മുക്കം, പുൽപറമ്പ് സേന, പാസ്‌കോ പെരുവില്ലി, കണ്ടപ്പൻചാൽ നാട്ടുകാർ, നെല്ലിക്കാപറമ്പ് സേന, നസ്രാഫാസ് വെണ്ണക്കോട് എന്നി സന്നദ്ധ സംഘടനകളെ ഉപഹാരം നൽകി ആദരിച്ചു.
Don't Miss
© all rights reserved and made with by pkv24live