ബിൽകീസ് ബാനു കേസ് വിമൻ ജസ്റ്റിസ് പ്രതിഷേധം നടത്തി.
കുന്ദമംഗലം :
2002 ഗുജറാത്തിൽ നടന്ന കലാപത്തിൽ കൂട്ട ബലാൽസംഗത്തിനിരയാവുകയും അവരുടെ പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ 7 പേരെ ക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്ത കേസിലെ 11പ്രതികളെയും വെറുതെ വിട്ട മോദി സർക്കാറിന്റെ പൈശാചികതക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുന്ദമംഗലത്ത് പ്രതിഷേധം നടത്തി. ബിൽകീസ് ബാനു കേസ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിട്ടു പോലും പ്രതികളെ വെറുതെ വിട്ടതിൽ മാധ്യമ പ്രവർത്തകരോ, പൊതു സമൂഹമോ , ചാനലുകളോ മൗനം പാലിക്കുകയാണ് ചെയ്തത്.
ഇത്തരം പ്രവർത്തികൾക്കെതിരെ ശബ്ദം ഉയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകർ , ദലിദ് മുസ്ലീം ആക്റ്റീവിസ്റ്റുകൾ പോലെ ഉള്ളവരെ ജയിലിൽ അടയ്ക്കുകയും, എല്ലാ തെളിവുകളും ഉണ്ടായിട്ടും യഥാർത്ഥ പ്രതികളെ വെറുതെ വിടുകയുമാണ് മോദി സർക്കാർ ചെയ്യുന്നത് എന്ന് ജില്ലാ സെക്രട്ടറി തൗഹീദ അൻവർ പറഞ്ഞു. വിമൻ ജസ്റ്റിസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കുന്ദമംഗലം മണ്ഡലം അസി. കൺവീനർ ഫസ്ന ചാത്തമംഗലം, പഞ്ചായത്ത് കൺവീനർ ഹൈറുന്നിസ, സുലൈഖ മാവൂർ, എം.എ. സുമയ്യ എന്നിവർ നേതൃത്വം നൽകി.