ജീവിതത്തിൽ നിങ്ങൾ ഒറ്റക്കായി എന്നുള്ള ഒരു തോന്നൽ നിങ്ങൾക്കുണ്ടോ...?
നിങ്ങളോട് ആരും കൂട്ടുകൂടുന്നില്ലെ...?
ഒറ്റക്കായി എന്നുള്ള ഒരു തോന്നൽ മനസ്സിൽ അലയടിക്കുന്നു... ഇന്ന് ഇൻഫർമേഷൻ ടെക്നോളജിയുടെ കാലഘട്ടം ആയതുകൊണ്ട് തന്നെ എല്ലാവരും മൊബൈലിൽ കുത്തി കളിക്കുകയാണ്.. ആർക്കും തന്നെ സമയമില്ല സ്വന്തം സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റു അയൽപക്കക്കാരോട് പോലും ഒന്ന് പുഞ്ചിരിക്കാനോ കുശലം പറയാനോ സമയം കണ്ടെത്താൻ കഴിയുന്നില്ല.
ഇന്ന് വിവാഹ ചടങ്ങുകളിലാണെങ്കിലും മരണവീടുകളിലാ ണെങ്കിലും അവിടെയെല്ലാം തന്നെ മൊബൈൽ കുത്തി കളിക്കുന്നത് നാം സർവ്വസാധാരണമായി കാണുന്ന ഒരു കാഴ്ച തന്നെയാണ്..
വേഷവിധാനം നോക്കി ആരെയും വിലയിരുത്തരുത്... ഒരുപക്ഷേ നമ്മൾ ആരും അറിയാത്ത ചില കഴിവുകൾ ചിലർക്ക് ഉണ്ടായേക്കാം.. അത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സമൂഹത്തിൽ നിരുത്സാഹപ്പെടുത്തുകയും അത്തരം കഴിവുള്ളവരെ അടിച്ചമർത്തുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നാം സർവ്വസാധാരണമായി സമൂഹത്തിൽ കണ്ടുവരുന്നത് ... എന്നാൽ മറ്റു ചില അത്തരം കഴിവുകളെ കണ്ടെത്തി അവരെ മാക്സിമം സപ്പോർട്ട് ചെയ്തു സമൂഹത്തിലേക്ക് കൈ പിടിച്ചു ഉയർത്താൻ വേണ്ടി ശ്രമം നടത്തുന്നവരും ഉണ്ട്....
ജീവിതത്തിൽ പല തരത്തിലുള്ള കൈപ്പേറിയ അനുഭവങ്ങളും ഓരോരുത്തർക്കും പങ്കുവെക്കാൻ ഉണ്ട്.. അതിൽ ചിലതെങ്കിലും മധുരിക്കുന്ന ഓർമ്മകൾ ബാക്കിനിൽക്കുന്നുതും ഉണ്ടാവാം..
ജീവിതത്തിൽ നമ്മുടെ ഉള്ളിലെ പ്രതീക്ഷയുടെ വെളിച്ചം അണയരുത്.. ഉണ്ടാകും ആരെങ്കിലും കൈപിടിച്ചുയർത്താൻ.. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതുന്നിടത്തല്ല എല്ലാം വീണ്ടെടുക്കാൻ സാധിക്കും എന്ന് തീരുമാനിക്കുന്നിടത്താണ് നമ്മുടെ വിജയം.. വാതിലുകൾ അടഞ്ഞിട്ടില്ല..
ലേഖനം ഫൈസൽ പെരുവയൽ