കൈകാലുകൾ ബന്ധിച്ച് വിഹാൻ ജലനിരപ്പിന് മുകളിൽ കിടന്നത് രണ്ട് മണിക്കൂർ.
സ്വതന്ത്ര്യ ദിന പരിപാടികളുടെ ഭാഗമായി ചേലേമ്പ്ര സ്വിംഫിൻ സ്വിംമ്മിഗ് അക്കാദമിയാണ് പള്ളി കുളത്തിൽ സാഹസിക പ്രകടനം ഒരുക്കിയത്.
9 വയസ്സുകാരനായ 4ാം ക്ലാസ് വിദ്യാർത്ഥിയാണ് വിഹാൻ.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ വാർഷിക പരിപാടിയുടെ ഭാഗമായി 75 മിനുട്ട് കൈകാലുകൾ ബന്ധിച്ച് ജലാശയത്തിൽ പൊങ്ങി കിടക്കുകയായിരുന്നു ലക്ഷ്യം.
10 വയസ്സുള്ള തമിഴ് നാട്ടുകാരനായ ബാലന്റെ കൈകാലുകൾ ബന്ധിക്കാതെയുള്ള 1 മണിക്കൂ 11 മിനുട്ട് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ് ഭേദിക്കലായിരുന്നു കാഴ്ചപാട്.
എന്നാൽ വിഹാന്റെ സാഹസിക പ്രകടനം 75 മിനുട്ടിൽ നിന്ന് 120 മിനുട്ട് വരെ (രണ്ട് മണിക്കൂർ)നീണ്ടു.
ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ് കൂടി ബ്രേക്ക് ചെയ്താണ് വിഹാൻ സാഹസിക പ്രകടനം അവസാനിപ്പിച്ചത്.
ഹാഷിർ ചേലൂപ്പാടത്തിന്റെ 7 ദിവസത്തെ ശിക്ഷണത്തിലാണ് വിഹാൻ ഈ ചരിത്രനേട്ടം കൈവരിച്ചത്.
അതേസമയം ആനന്ദും അക്ബറും 75 മിനുട്ട് തുടർച്ചയായി നീന്തുകയും ചെയ്തു.
ഋതു കൃഷ്ണ വിവിധ സ്റ്റയിലിലുള്ള നീന്തലുകൾ പരിചയപ്പെടുത്തി.
വലിയ ജനക്കൂട്ടമാണ് സാഹസിക പ്രകടനം കാണാൻ തടിച്ചു കൂടിയത്.
വള്ളിക്കുന്ന് എം.എൽ.എ.പി.അബ്ദുൽ ഹമീദ് മാസ്റ്റർ സാഹസിക പ്രകടനത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.