കളൻതോട് എം ഇ എസ് രാജാ റസിഡൻഷ്യൽ സ്കൂളിൽ
ക്യാബിനറ്റ് സ്ഥാനാരോഹണവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു.
കളൻതോട്:
സിബി എസ് സി 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, സ്കൂൾ വിദ്യാർത്ഥി സഭാംഗങ്ങളുടെ സ്ഥാനാരോഹണവും കളൻതോട് എം ഇ എസ് രാജാ റെസിഡൻഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ സെക്രട്ടറി എൻ.കെ അബൂബക്കർ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു.
സ്കൂളിലെ പ്ലസ് ടു സയൻസ് ,കൊമേഴ്സ് വിഭാഗങ്ങളിലെയും, പത്താം ക്ലാസ്സിലെയും റാങ്ക് ജേതാക്കളെയും മറ്റ് ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു 2022-23 വർഷത്തെ സ്കൂൾ ക്യാബിനറ്റംഗങ്ങളുടെ സ്ഥാനാരോഹണം, അംഗങ്ങൾക്ക് ബാഡ്ജ് കൈമാറി മുഖ്യാതിഥി നിർവ്വഹിച്ചു.തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
. പി.ടി.എം എ പ്രസിഡൻറ് ഒ പി റഷീദ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു.