ഗൃഹോപകരണ കമ്പ്യൂട്ടർ വായ്പാമേള
ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്കും കണ്ണങ്കണ്ടി കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ഗൃഹോപകരണകമ്പ്യൂട്ടർ വായ്പാമേള ബേങ്കിന്റെ ആനക്കുഴിക്കര ബ്രാഞ്ചിൽ കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ.പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കരുപ്പാൽ അബ്ദുറഹിമാൻ, പഞ്ചായത്ത് അംഗം പി.അനിത, ബേങ്ക് മുൻ പ്രസിഡണ്ടുമാരായ കെ.കൃഷ്ണൻകുട്ടി വി.ശശിധരൻ എന്നിവർ സംസാരിച്ചു. ആദ്യ വില്പന കളരി പറമ്പത്ത് ബാലഗോപാലൻ നമ്പ്യാർക്ക് നൽകി പി.ടി.എ.റഹീം എം.എൽ.എ നിർവ്വഹിച്ചു.