ശിൽപശാല സംഘടിപ്പിച്ചു.
പെരുമണ്ണ :
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമാണ ശിൽപശാല സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ടി.എം ഷിറാസ് നിർവഹിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എൻ അക്ബർ ചൗധരി അധ്യക്ഷത വഹിച്ചു. ശിൽപശാലക്ക് ടി.കെ ബാസില ഹനാൻ നേതൃത്വം നൽകി. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ടി.ബിജീഷ്, എം.പി.ടി.എ പ്രസിഡന്റ് എൻ.ഷറീന, എ.പി അബ്ന,എം.ഷീന, കെ.പി ബിനിത സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.