സീതി സാഹിബ് ലൈബ്രറിയിൽ പുസ്തക ചർച്ച നടത്തി.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, എ ആർ കൊടിയത്തൂർ രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് എന്ന പുസ്തകത്തെ പറ്റി ചർച്ച നടത്തി.
കൾച്ചറൽ സെന്റർ പ്രസിഡന്റ് സി പി ചെറിയ മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രമുഖ ചരിത്രകാരൻ ഡോ മോയിൻ മലയമ്മ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് മുഖ്യാഥിതി ആയിരുന്നു. പി സി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ഡോ അജ്മൽ മുഈൻ പുസ്തക ആസ്വാദനം നടത്തി.വാർഡ് മെമ്പർ എ ഫസലുറഹ്മാൻ,ഡോ കാവിൽ അബ്ദുല്ല,എം അഹമ്മദ് കുട്ടി മദനി,പി സി അബ്ദുന്നാസർ, പി പി അബ്ദുറഹിമാൻ കൊടിയത്തൂർ, ടി ടി അബ്ദുറഹിമാൻ,നൂർ മുഹമ്മദ് മൗലവി,പി പി ഉണ്ണിക്കമ്മു,കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.എ ആർ കൊടിയത്തൂർ മറുമൊഴി നടത്തി.കൊടിയത്തൂർ എമിറേറ്റ്സ് ഫോറം, പ്രദേശത്ത് പ്രവർത്തിക്കുന്ന ലൈബ്രറികൾക്ക് സംഭാവനയായി നൽകുന്ന "ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിംകളുടെ പങ്ക് "എന്ന പുസ്തകത്തിന്റെ കോപ്പി ഗ്രാമ പഞ്ചായത്ത് ലൈബ്രറിക്കുള്ളത് എം എ അബ്ദുറഹിമാൻ സാഹിബിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. അഞ്ചുമൻ ഇശാഅത്തെ ഇസ്‌ലാം ലൈബ്രറിക്കുള്ള പുസ്തകം പി പി അബ്ദുറഹിമാൻ മാസ്റ്റർ ഏറ്റു വാങ്ങി.