ജീവകാരുണ്യ മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾക്കായി
അവർ ആദ്യമായി ഒത്തുകൂടി..
Hope Blood Donor's
ന്റെ പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം അറുപതിലും യുവത്വം തുളുമ്പുന്ന ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന നാസർ മാഷ് ആയഞ്ചേരിയുടെ വെള്ളിപറമ്പിൽ ഉള്ള വീട്ടിൽ വെച്ച് യോഗം നടന്നു.
വളരെ ക്രിയാത്മകമായ ചർച്ചകൾ നടന്നു ..മുന്നോട്ടുള്ള പ്രവർത്തന പാന്ഥാവിലേക്ക് സുപ്രധാനമായ പല തീരുമാനങ്ങളും എടുത്ത ആ ഇരുത്തത്തിൽ വടകര പതിയാരക്കര നിന്നും ജംഷാദ്,കുറ്റ്യാടി പാലേരിയിൽ നിന്ന് സുമേഷ്,പെരുമണ്ണയിൽ നിന്ന് സിദ്ധീഖ്,ആയഞ്ചേരിയിൽ നിന്ന് Dr ജുനൈദ് ,മുറമ്പാത്തിയിൽ നിന്ന് ഷംസുദ്ധീൻ ,കുറ്റിക്കാട്ടൂരിൽ നിന്ന് ഷക്കീർ,കൊയിലാണ്ടി കീഴരിയൂരിൽ നിന്ന് ബുഷ്‌റ , ജെയിംസ് ആന്റണി കക്കോടി ,ഗിരീഷ്ബാബു ശാരദാമന്ദിരം,അനിത,ഗഫൂർ പുളിക്കൽ,നൗഷാദ് ബേപ്പൂർ,നാസർ മാഷ് എന്നിവർ ഭാഗവാക്കായി.. സംസ്ഥാനമൊട്ടാകെ വ്യാപിച്ചു കിടക്കുകയാണ് ഈ സംഘടന. പ്രസിഡന്റ് നാസർ മാഷ് അധ്യക്ഷനായിരുന്നു