അലുമിനിയം ലേബർ കോൺട്രാക്റ്റ് അസോസിയേഷൻ മാവൂർ മേഖല കൺവെൻഷൻ പെരുവയൽ സേവാ സമിതി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മേഖല സെക്രട്ടറി പ്രശോഭ് ഒ.കെ സ്വാഗതം പറഞ്ഞു. സലിം കരിമ്പാല അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബുബക്കർ അവർകൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മുഖ്യപ്രഭാഷണം രഞ്ജീഷ് വടകര ALCA കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, റഷീദ് കൊടുവള്ളി ജില്ല സഹായ നിധി ചെയർമാൻ, ബിജു ചെറൂപ്പ, സഹ്ലബത്, ഹാഷിഫ് ആശംസകൾ അറിയിച്ചു. മെമ്പർ മാർക്കുള്ള ID കാർഡ്, പുതിയ റേറ്റ് ചാർട്ട് വിതരണം നടത്തി. അലുമിനിയം മെറ്റീരിയലുകളുടെ ഗുണനിലവാരവും , തൂക്കവും ഉറപ്പ് വരുത്തണമെന്ന് കൺവൻഷൻ ഷോപ്പ് ഉടമകളോട് ആവശ്യപ്പെട്ടു. ഷാജി T.R. നന്ദി രേഖപ്പെടുത്തി.