ചെറൂപ്പ ആശുപത്രി വളപ്പിൽ വിളയിച്ച പച്ചക്കറി വിളവെടുത്തു .
മാവൂർ:
ചെറൂപ്പ ആശുപത്രി വളപ്പിൽ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി
വിളയിച്ച പച്ചക്കറികൾ വിളവെടുത്തു. മൂന്ന് എക്കറോളം സ്ഥലത്ത് വിളയിച്ച വിവിധ പച്ചക്കറി ഇനങ്ങളാണ് വിളവെടുത്തത്. മൂന്നാം വാർഡിലെ 'ഞങ്ങളും കൃഷിയിലേക്ക് ' കൃഷി കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വെണ്ട, വഴുതനങ്ങ, പച്ചമുളക്, പയർ എന്നിവ കൃഷി ചെയ്തിരുന്നത്. കുഞ്ഞിമൊയ്തീൻ കൂടത്തും കഴി, ഹസ്സൻകുട്ടി കൊക്കഞ്ചേരി,
സുബൈർ കോഴിശ്ശേരി,
മൊയ്തീൻ കുട്ടി കൂടത്തുംകഴി,
അബൂബക്കർ സിദ്ദീഖ് ആശാരിക്കണ്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ രൂപ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ടി.ടി. അബ്ദുൽ ഖാദർ, ശുഭ ശൈലേന്ദ്രൻ, മെംബർമാരായ എം.പി. അബ്ദുൽ കരീം, ഫാത്തിമ ഉണിക്കൂർ, ഗീതാമണി, ശ്രീജ ആറ്റാഞ്ചേരി മേത്തൽ, കൃഷി ഓഫിസർ ദർശന ദിലീപ്, അസി. കൃഷി ഓഫിസർ പി. അനിൽകുമാർ, കൃഷി അസിസ്റ്റൻ്റ് ദിവ്യ,
മെഡിക്കൽ ഓഫിസർ
കെ.കെ. വിജയൻ,
പി.എച്ച് എൻ. ഹഫ്സത്ത്
ജെ.പി.എച്ച്.എൻ ബീന